മലപ്പുറം സ്വദേശി യു.എ.ഇയിൽ കൊവിഡ് ബാധിച്ചു മരിച്ചു
അബുദാബി: ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. യു.എ.ഇയിലെ റാസൽഖൈമയിൽ മലപ്പുറം മൂക്കുതല സ്വദേശി കേശവൻ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. ഇതോടെ ഗൾഫിൽ 29 മലയാളികളടക്കം 322 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 58,052 പേരിൽ രോഗം സ്ഥിരീകരിച്ചു. സൗദിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1351 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗികളിൽ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

