റഷ്യന്‍ പ്രസിഡന്‍റിനെതിരേ യുദ്ധപ്രഖ്യാപനം നടത്തിയ പ്രതിപക്ഷ നേതാവിന് ജയിലില്‍ നിന്നും അജ്ഞാത രോഗം പിടിപ്പെട്ടു
മോസ്‌കോ: റഷ്യന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജയിലിലായിരുന്ന അദ്ദേഹത്തിന്റെ മുഖം അസാധാരണമായി തടിച്ച് വീര്‍ക്കുകയും ഒപ്പം തൊലി ചുവക്കുകയും ചെയ്തതോടെയാണ് അധികൃതരുടെ നടപടി.
എന്നാല്‍, ഇത് അലര്‍ജിയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, രോഗകാരണം വ്യക്തമല്ലെന്നും ഇത് ആദ്യമായാണ് നവല്‍നിക്ക് ഇത്തരം അസുഖം ഉണ്ടാകുന്നതെന്നും അദ്ദേഹത്തിന്റെ മാധ്യമ വക്താവ് വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്ലദമിര്‍ പുടിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അദ്ദേഹം റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്. സര്‍ക്കാര്‍ പ്രക്ഷോഭത്തിന്റെ പേരില്‍ ബുധനാഴ്ചയാണ് നവല്‍നിയെ പോലീസ് അറസ്റ്റു ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിച്ചു.റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെതിരേ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അദ്ദേഹം റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.

