മല്യക്ക് വന്‍ തിരിച്ചടി; ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി വിധി
ലണ്ടന്‍: മല്യക്ക് വന്‍ തിരിച്ചടി. വായ്പ്പാത്തട്ടിപ്പ് കേസില്‍ രാജ്യം കടന്ന വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി വിധിച്ചു. നീണ്ട കാലത്തെ നിയമ യുദ്ധത്തിനൊടുവിലാണ് നയതന്ത്രപരമായ ഈ വിധി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന കേസില്‍ ഇന്ന് വിധി പറഞ്ഞത്. 14 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്നും കോടതി അറിയിച്ചു. 2016 മാര്‍ച്ചിലാണ് 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തിയിട്ട് മല്യ ബ്രിട്ടണിലേക്ക് കടന്ന് കളഞ്ഞത്. മല്യയെ വിട്ട് കിട്ടണമെന്ന് 2017 ഫെബ്രുവരിയില്‍ കേന്ദ്രം ബ്രിട്ടനെ അറിയിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി ലണ്ടനിലുള്ള മല്യയെ വിട്ടുകിട്ടാന്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്ത്യ ശ്രമിക്കുകയാണ്. എസ് ബി ഐയുടെ 17 ബാങ്കുകളില്‍ നിന്നാണ് കടം എടുത്തിട്ട് മല്യ രാജ്യം വിട്ടത്.
