ബാര്‍കോഴ കേസ്: നിയമ ഭേദഗതിക്ക് എതിരെ വിഎസ് സുപ്രിം കോടതിയില്‍
ദില്ലി: നിയമ ഭേദഗതിക്ക് എതിരെ വിഎസ് സുപ്രിം കോടതിയില്‍. അഴിമതി നിരോധന നിയമ ഭേദഗതിക്ക് എതിരെ വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത 17എ വകുപ്പിന് എതിരെ ആണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്. സന്നദ്ധ സംഘടന ആയ കോമണ്‍ കോസ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ വിഎസ് അപേക്ഷ നല്‍കി. പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസ് അന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണം എന്ന ഭേദഗതിക്ക് എതിരെ ആണ് കോമണ്‍ കൊസിന്റെ ഹര്‍ജി. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നതിന് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടണമെന്ന വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് വി എസ്സിന്റെ നീക്കം എന്നാണ് സൂചന.
