വയസ്സ് 104 : മരി­ക്കാ­നാ­യി­ ശാ­സ്ത്രജ്ഞൻ സ്വി­റ്റസർ­ലാ­ൻഡി­ലേ­ക്ക്


സിഡ്നി : ദയാവധത്തിനായി ഒരു വൻകരയിൽനിന്ന് മറ്റൊരു വന്കരയിലേക്ക് പോകാനൊരുങ്ങുകയാണ് 104 വയസ്സുള്ള ഓസട്രേലിയൻ സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഡേവിഡ് ഗൂഡാൾ. ഇത്ര പ്രായം വരെ ജീവിച്ചതിൽ വലിയ ദുഃഖമുണ്ട്. താൻ സന്തോഷവാനല്ലെന്നും മരിക്കാൻ ആഗ്രഹിക്കുന്നെന്നും നൂറ്റിനാലാം പിറന്നാൾ ദിനത്തിൽ ഗൂഡാൾ വ്യക്തമാക്കിയിരുന്നു. പിറന്നാൾ ദിനത്തിൽ ഒരു കാര്യം ആഗ്രഹിക്കാമെങ്കിൽ, അത് മരിക്കണം എന്നതാണെന്ന് അന്ന് ഗൂഡാൾ പറഞ്ഞതായി എ.ബി.സി റിപ്പോർട്ട് ചെയ്തു. ദയാവധം ഓസട്രേലിയയിൽ നിയമവിധേയമല്ലാത്തതിനാലാണ് ഗൂഡാൾ സ്വിറ്റസർലാൻഡിലേക്ക് പോകുന്നത്. 

സ്വിറ്റസർലാൻഡിലെ ബേസൽ ലൈഫ് സർക്കിൾ ക്ലിനിക്കിനെയാണ് ദയാവധത്തിന് വേണ്ടി ഗൂഡാൾ സമീപിച്ചിരിക്കുന്നത്. ദയാവധ അനുകൂല സംഘടനയായ എകസിറ്റ് ഇന്റർനാഷണലിൽനിന്നുള്ള ഒരു നഴസും ഗൂഡാളിനൊപ്പം പോകും. യാത്രയ്ക്ക് മുന്നോടിയായി ഗൂഡാൾ ബന്ധുക്കളോടെല്ലാം യാത്ര പറഞ്ഞു. 20 വർഷമായി എകസിറ്റ് ഇന്റർനാഷണലിലെ അംഗമാണ് ഗൂഡാൾ. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കണമെന്ന വാദത്തെ പിന്തുണയ്ക്കുന്നയാളുമാണ് ഇദ്ദേഹം. പടിഞ്ഞാറന് ഓസട്രേലിയയിലെ പെർത്തിലാണ് ഗൂഡാൾ താമസിച്ചിരുന്നത്. 1914 ഏപ്രിലിൽ ലണ്ടനിലാണ് ഗൂഡാൾ ജനിച്ചത്. യു.കെ, യു.എസ്, ഓസട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനം വഹിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed