ഉപയോ­ക്താ­ക്കൾ­ക്ക് മു­ന്നറി­യി­പ്പു­മാ­യി­ ട്വി­റ്റർ


വാഷിംഗ്ടൺ :  ഉപയോക്താക്കളോട് എത്രയും വേഗം പാസ്‌വേർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ. ഇന്‍റേണൽ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും പാസ്‌വേർഡ് മാറ്റണമെന്നുമാണ് ട്വിറ്റർ മുന്നറിയിപ്പ് നൽകിയത്. 336 മില്യൺ ഉപയോക്താക്കൾക്കാണ് ഇത് സംബന്ധിച്ച് ട്വിറ്റർ മുന്നറിയിപ്പ് നൽകിയത്.  പാസ്‌വേർഡുകൾ സംരക്ഷിക്കുന്ന ഹാഷിംഗ് സംവിധാനമാണ് തകരാറിലായത്. ഇതോടെ പാസ്‌വേർഡുകൾ മറയില്ലാതെ ലോഗിനിൽ എഴുതി കാണിക്കാൻ തുടങ്ങിയിരുന്നു. അതേസമയം പ്രശ്നം പരിഹരിച്ചെന്നും ആരെങ്കിലും ഇത് ദുരുപയോഗം ചെയ്തതായി അറിവില്ലെന്നും ട്വിറ്റർ ചീഫ് ടെക്നോളജി ഓഫീസർ പ്രരാഗ് അഗർവാൾ അറിയിച്ചു. മുൻകരുതൽ എന്ന നിലയ്ക്കാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ പ്രരാഗ് അഗർവാളിന്റെ ട്വീറ്റിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ വിമർശനങ്ങൾ ഏറെയായപ്പോൾ പ്രാരാഗ് അദ്ദേഹത്തിന്‍റെ വാക്കുകൾ തിരുത്തി വീണ്ടും ട്വീറ്റ് ചെയ്തു. താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മുന്നറിയിപ്പ് നൽകേണ്ടത് കന്പനിയുടെ ഉത്തരവാദിത്തമാണെന്നും കുറിച്ച പ്രരാഗ് തനിക്ക് തെറ്റ് പറ്റിയെന്നും കൂട്ടിച്ചേർത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed