മലേ­­­ഷ്യൻ പാ­­­ർ­­ലമെ­­­ന്റ് പി­­­രി­­­ച്ചു­­­വി­­­ട്ടതായി പ്രധാ­­­നമന്ത്രി­­­ നജീബ് റസാഖ്


ക്വാലലംപൂർ : പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർ‍ലമെന്റ് പിരിച്ചുവിട്ടതായി മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. പാർലമെന്റ് പിരിച്ചുവിട്ടതോടെ ഭരണഘടനയനുസരിച്ച് 60 ദിവസത്തിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് ആദ്യവാരം തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. ഭരണസഖ്യമായ ബാരിസൺ നാഷണലിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ‍. പ്രതിപക്ഷ കക്ഷികൾ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിനു കീഴിൽ അണിനിരന്നതോടെ തിരഞ്ഞെടുപ്പിൽ മത്സരം കടുത്തതാകുമെന്ന് ഉറപ്പായി.

രാജ്യത്ത് ജീവിതച്ചെലവ് ഉയർന്നതും അഴിമതിയാരോപണങ്ങളും നജീബിനു തിരിച്ചടിയാകുമെങ്കിലും സന്പദ്ഘടന ശക്തിപ്പെട്ടതും മണ്ധലങ്ങളുടെ അതിർത്തി പുനർനിർണയിക്കാനുള്ള തീരുമാനവും ഭരണകക്ഷിക്കു നേട്ടം ചെയ്യും. കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കൃഷിക്കാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും വ്യാജവാർത്താ കേസുകളിൽ കടുത്ത ശിക്ഷ നൽകാനുള്ള നിയമം പാസാക്കിയതും ജനങ്ങൾക്കിടയിൽ ഭരണകക്ഷിയായ ബാരിസാൻ നാഷണൽ പാർട്ടിയുടെ പ്രതിച്ഛായ ഉയർത്തിയിട്ടുണ്ട്.

വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തിയാൽ തൊണ്ണൂറ്റിരണ്ടുകാരനായ മഹാതിർ ലോകത്തെ ഏറ്റവും പ്രായമേറിയ രാജ്യത്തലവനാകും. കുതന്ത്രങ്ങളിലൂടെ നജീബ് വിജയിച്ചാൽ ജനാധിപത്യത്തിന്റെ അവസാനമാകുമെന്നും അദ്ദേഹം പറയുന്നു. കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നു മഹാതിറിന്റെ രാഷ്ട്രീയ കക്ഷിയായ ബെർസാതുവിന്റെ അംഗീകാരം താൽക്കാലികമായി പിൻവലിച്ചിരിക്കുകയാണ്. ഇതിനെതിരെ പുനഃപരിശോധനാ ഹർജി നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട്, ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമുമായി മഹാതിർ സഖ്യത്തിലായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed