അമേ­­­രി­­­ക്കയു­­­ടെ­­­ ഉപരോ­­­ധ പട്ടി­­­കയിൽ പു­­­ടി­­­ന്‍റെ­­­ മരു­­­മകനാ­­­യ കി​​​­​​​­​​​­​​​റി​​​ൽ ഷ​​​മ​​​ലോ​​​­​​​­​​​­​​​വും


വാഷിംഗ്ടൺ : റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിന്‍റെ മരുമകനായ കിറിൽ ഷമലോവ് ഉൾപ്പെടെ 24 റഷ്യൻ ബിസിനസുകാർക്കും ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയക്കാർക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. 14 കന്പനികളും ഉപരോധപ്പട്ടികയിലുണ്ട്. യുക്രെയിനിലും സിറിയയിലും റഷ്യ നടത്തിയ ജനാധിപത്യവിരുദ്ധ നീക്കങ്ങളാണ് ഈ നടപടിക്കു കാരണമെന്നു അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ ടിമ്യൂചിൻ പറഞ്ഞു. 

പുടിൻ ഭരണകൂടം നിയമവിരുദ്ധമായി കൈയടക്കിയ ക്രിമിയ ഇപ്പോഴും അവർ കൈവശം വച്ചിരിക്കുകയാണ്. ഇതിനു പുറമേ യുക്രെയ്നിൽ അസ്വസ്ഥത പടർത്തുന്നു. സിറിയയിൽ അസാദ് ഭരണകൂടത്തിന് ആയുധങ്ങൾ നൽകുന്നു. ഈ ആയുധങ്ങൾ അവിടത്തെ സിവിലിയൻ ജനതയ്ക്കു നേരെയാണു പ്രയോഗിക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യ ഭരണസംവിധാനം അട്ടിമറിക്കാനും സൈബർ ആക്രമണം നടത്താനും റഷ്യ മുതിരുന്നുവെന്നും സ്റ്റീവൻ ആരോപിച്ചു. റഷ്യൻ ഭരണകൂടവുമായി അടുപ്പം പുലർത്തുകയും മുതലെടുക്കുകയും ചെയ്യുന്നവർ അനന്തരഫലം അനുഭവിക്കാൻ തയാറാവണമെന്ന് ഉപരോധ വിവരം അറിയിച്ചുകൊണ്ട് ട്രഷറി സെക്രട്ടറി പറഞ്ഞു.

പുടിനുമായി അടുപ്പമുള്ള കോടീശ്വരന്മാരുടെ പട്ടികയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഷമലോവ് ഉൾപ്പെടെ ഏഴ് പേരുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള 12 കന്പനികളും ഉപരോധപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ആയുധ നിർമാണക്കന്പനിയായ റോസോബറോനെറ്റ്സ് പോർട്, റഷ്യൻ ഫിനാൻഷൽ കോർപറേഷൻ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്ക് എതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തി.

ഉപരോധപ്പട്ടികയിലുള്ള ഷമലോവ് 2013ലാണു പുടിന്‍റെ പുത്രി കാതറീന ടിക്കോനോവയെ വിവാഹം ചെയ്തത്. അടുത്തവർഷം ഗ്യാസ്പ്രോം ബാങ്കിൽ നിന്ന് അദ്ദേഹത്തിന് 100കോടി ഡോളറിന്‍റെ വായ്പ ലഭിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed