8.70 കോ​​­​​ടി­ ഫേ­സ്ബു­ക്ക് ഉ​പ​യോ​​­​​ക്താ​​­​​ക്ക​ളു​​­​​ടെ­ വി​​­​​വ​ര​ങ്ങ​ൾ ചോ​​­​​ർ​­ന്നതാ­യി­ സ്ഥി­രീ­കരണം


ന്യൂയോർക്ക് : 8.70 കോടി അക്കൗണ്ടുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. വ്യക്തിഗത വിവരങ്ങൾ ചോർന്നതിൽ 11 ലക്ഷം അക്കൗണ്ടുകൾ യു.കെയിൽ നിന്നുള്ളത് ആണെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിന്‍റെ ചീഫ് ടെക്നോളജി ഓഫീസറാണ് ഇക്കാര്യം ബ്ലോഗിലൂടെ അറിയിച്ചത്.

കേംബ്രിഡ്ജ് അനലറ്റിക്ക അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് ‌കേംബ്രിഡ്ജ് അനലറ്റിക്കയിലെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ‍ വൈലി വെളിപ്പെടുത്തിയിരുന്നു. 

എന്നാൽ നേരത്തെ പറഞ്ഞതിനേക്കാൾ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങൾ കൂടി കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനം ചോർത്തിയെന്നാണ് പുതിയ റിപ്പോർട്ട്.

വിവരച്ചോർച്ചാ വിവാദത്തിൽ ഫേസ്ബുക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് 11ന് അമേരിക്കൻ കോൺഗ്രസ്സിന്റെ  ഊർജ്ജ, വാണിജ്യ വിഭാഗം കമ്മിറ്റിക്കു മുന്പാകെ ഹാജരായി മൊഴി നൽകുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed