മെ­ക്സി­ക്കൻ അതി­ർ­ത്തി­യി­ലേ­ക്ക് സൈ­നി­കരെ­ അയക്കാ­നു­ള്ള തീ­രു­മാ­നത്തിൽ ട്രംപ് ഒപ്പു­വെച്ചു­


വാഷിംഗ്ടൺ : മെക്സിക്കോയിൽനിന്ന് യു.എസ്സിലേക്ക് അനധികൃത കുടിയേറ്റം തടയുന്നതിനായി സൈനികരെ അയക്കാനുള്ള തീരുമാനത്തിൽ യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റിജെൻ നെൽസൺ അറിയിച്ചു. മെക്സിക്കോ അതിർത്തിയിലെ നിയമലംഘനങ്ങൾ അമേരിക്കയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നതാണെന്ന് ട്രംപ് പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉൾ‍പ്പെടെയുള്ളവരുമായി ചർ‍ച്ച ചെയ്ത ശേഷമാണ് അതിർ‍ത്തിയിൽ‍ സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം‍ കൈക്കൊണ്ടത്.

മെക്സിക്കോയിൽനിന്നു യു.എസ്സിലേക്കുള്ള ലഹരിമരുന്ന് കടത്തും ഭീകരരുടെ നുഴഞ്ഞു കയറ്റവും തടയാനായി അതിർത്തിയിൽ 3218 കിലോമീറ്റർ നീളമുള്ള മതിൽ പണിയുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed