സൂ­ചി­യെ­ പ്രോ­സി­ക്യൂ­ട്ട് ചെ­യ്യാ­നാ­വി­ല്ലെ­ന്ന് ഓസ്ട്രേ­ലി­യ


മെൽബൺ : ന്യൂനപക്ഷ റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് എതിരെ മ്യാൻമറിൽ നടന്ന പീഡനത്തിന്‍റെ പേരിൽ മ്യാൻമർ നേതാവ് ആംഗ് സാൻ സൂചിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകർ മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ഫയൽ ചെയ്തു.  എന്നാൽ, ഓസീസ് കോടതികൾക്ക് സൂചിക്ക് എതിരെ യാതൊരു  നടപടിയും സ്വീകരിക്കാനാവില്ലെന്നും അവർക്ക് നിയമപരിരക്ഷയുണ്ടെന്നും അറ്റോർണി ജനറൽ ക്രിസ്ത്യൻ പോർട്ടർ വ്യക്തമാക്കി. തീരുമാനത്തിനെതിരേ അപ്പീൽ നൽകാനാവുമെന്ന് ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആസിയാൻ ഉച്ചകോടിക്കായി സൂചി ഓസ്ട്രേലിയയിലാണ് ഇപ്പോൾ. 

മ്യാൻമർ സൈന്യം റോഹിങ്ക്യകളുടെ വസതികൾ ചുട്ടെരിക്കുകയും നിരവധി പേരെ വധിക്കുകയും സ്ത്രീകളെ ബലാത്കാരം ചെയ്യുകയും ചെയ്തു. ഇതെത്തുടർന്നു ഏഴുലക്ഷത്തോളം റോഹിങ്ക്യകൾ ബംഗ്ലാദേശിൽ അഭയം തേടി. മ്യാൻമറിലെ റാഖ േസ്റ്ററ്റിലെ സൈനിക നടപടി വംശീയ ശുദ്ധീകരണമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

അതേസമയം റോഹിങ്ക്യൻ പ്രതിസന്ധി നേരിടാനായി സൂചി വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സഹായം തേടിയതായി റിപ്പോർ‍ട്ട്. പ്രശ്‌നങ്ങൾ‍ രമ്യതയിൽ‍ പരിഹരിക്കാൻ സഹായിക്കണമെന്ന് അതീവ രഹസ്യമായി നടന്ന സംഭാഷണത്തിൽ‍ സൂചി ആവശ്യപ്പെട്ടതായാണ് റിപ്പോർ‍ട്ട്. സിഡ്‌നിയിൽ‍ നടന്ന ഓസ്‌ട്രേലിയ− ആസിയാൻ ഉച്ചകോടിയിലാണ് സൂചി സഹായമഭ്യർ‍ത്ഥിച്ചത്. റോഹിങ്ക്യ എന്ന വാക്ക് പരാമർ‍ശിക്കാതെയായിരുന്നു സൂചിയുടെ പരാമർ‍ശം. അംഗരാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ‍ ഇടപെടാൻ താത്പര്യമില്ലെന്നായിരുന്നു ആസിയാന്റെ തീരുമാനം. എന്നാൽ‍ റോഹിങ്ക്യൻ വിഷയത്തെ അന്താരാഷ്ട്ര പ്രശ്‌നമായി കണ്ട് പരിഹാരത്തിന് വേണ്ടി പ്രവർ‍ത്തിക്കണമെന്ന് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed