സി­റി­യയി­ലെ­ ഈേ­സ്റ്റൺ ഗൂ­ട്ടാ­യിൽ ദി­വസേ­ന അഞ്ച് മണി­ക്കൂർ വെ­ടി­നി­ർ­ത്തൽ


മോസ്്ക്കോ : ഇന്നുമുതൽ എല്ലാ ദിവസവും അഞ്ചുമണിക്കൂർ സിറിയൻ തലസ്ഥാനമായ ഡമാസ്കസ് പ്രാന്തത്തിലുള്ള ഈേസ്റ്റൺ ഗൂട്ടായിൽ വെടിനിർത്തലിനു റഷ്യൻ പ്രസിഡണ്ട് പുടിൻ ഉത്തരവിട്ടതായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗു അറിയിച്ചു. രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് ആക്രമണം നിർത്തിവയ്ക്കുക. 

വിമതരുടെ നിയന്ത്രണത്തിലുള്ള ഈേസ്റ്റൺ ഗൂട്ടായിലെ ജനങ്ങൾക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിനും സിവിലിയന്മാർക്ക് യുദ്ധ മേഖലയിൽനിന്നു സുരക്ഷിതമായി ഒഴിഞ്ഞു പോകുന്നതിനും വേണ്ടിയാണിത്. സിവിലിയന്മാരെ ഒഴിപ്പിച്ചു മാറ്റാൻ റഷ്യ സഹായിക്കും. ഇതിനായി പ്രത്യേക ജീവകാരുണ്യ ഇടനാഴി സ്ഥാപിക്കുന്നതാണ്. ഇതു സംബന്ധിച്ചകൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നു ഷോയിഗു വ്യക്തമാക്കി. 

റഷ്യയുടെ പിന്തുണയോടെ സിറിയൻ സൈന്യം ഈേസ്റ്റൺ ഗൂട്ടായിൽ നടത്തുന്ന കര, വ്യോമാക്രമണങ്ങളിൽ ഒരാഴ്ചയ്ക്കകം 120 കുട്ടികൾ ഉൾപ്പെടെ 540 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ശനിയാഴ്ച യു.എൻ രക്ഷാസമിതി ഏകകണ്ഠമായി മുപ്പതു ദിവസത്തെ വെടിനിർത്തലിനുള്ള പ്രമേയം പാസാക്കിയിരുന്നു. എന്നിട്ടും അതിനുശേഷം സിറിയൻ സൈന്യം ആക്രമണം തുടരുകയാണ്. 

ഈേസ്റ്റൺ ഗൂട്ടായിൽ നിന്നു വിമതർ ഡമാസ്കസിലേക്കു റോക്കറ്റ് ആക്രമണവും തുടരുകയാണ്. സിറിയയിൽ വിമത നിയന്ത്രണത്തിലുള്ള ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണിത്. ഭീകര ഗ്രൂപ്പുകൾക്കും ഇവിടെ സ്വാധീനമുണ്ട്.

സിറിയയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നു യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഘൗദയിൽ‍ ഇന്നലെ ഒരു കുടുംബത്തിലെ ഒന്‍പതു പേർ‍ വ്യോമാക്രണത്തിൽ‍ മരിച്ച സാഹചര്യത്തിലാണ്‌ അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്‌. ഈസ്റ്റൺ ഗൂട്ടാ ഭൂമിയിലെ നരകമായി മാറിയിരിക്കുകയാണ്. ഇവിടെ കുടുങ്ങിയിട്ടുള്ള നാല് ലക്ഷത്തോളം സിവിലിയന്മാരുടെ ജീവിതം ദുരിതത്തിലാണ്. സിറിയയിലെ അഫ്രീൻ ഉൾപ്പെടെ എല്ലാ പ്രദേശങ്ങൾക്കും വെടിനിർത്തൽ ബാധകമാക്കണമെന്നു ഫ്രാൻസ് നിർദേശിച്ചു. കുർദുകളുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് ആക്രമണത്തിനു തുർക്കി തയാറെടുക്കുകയാണ്.

ഇതിനിടെ ഇറാഖ് അതിർത്തിയോടു ചേർന്നുള്ള സിറിയൻ പ്രവിശ്യയായ ഡെയിർ അൽസോറിൽ ഇസ്ലാമിക് േസ്റ്ററ്റ് താവളത്തിനു നേർക്ക് അമേരിക്കൻ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.

You might also like

Most Viewed