സൊമാലിയയിൽ ഇരട്ട സ്ഫോടനം; 18 പേർ മരിച്ചു
മൊഗാദിഷു : സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഇരട്ട സ്ഫോടനത്തിൽ 18 പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ ‘വില്ല സൊമാലി’ക്ക് പുറത്താണ് ഇതിലൊരു സ്ഫോടനം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
രഹസ്യാന്വേഷണ വിഭാഗത്തിന് ആസ്ഥാനത്തിന് സമീപമുള്ള ഡൊർബിൻ ഹോട്ടലിലാണ് ഭീകരർ ആദ്യം ബോംബ് വെച്ചത്. തൊട്ടുപിന്നാലെയാണ് വില്ല സൊമാലിക്ക് സമീപം സ്ഫോടനമുണ്ടായത്. പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ഭീകരർ ശ്രമിച്ചെങ്കിലും സൊമാലിയൻ സുരക്ഷാ സേന തടയുകയായിരുന്നു. മൂന്ന് ഭീകരരെ സേന വധിക്കുകയും ചെയ്തു. അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ അൽ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.

