കരയി­­­ലും കടലി­­­ലും ആകാ­­­ശത്തും ശക്തമാ­­­യ ഭീ­­­ഷണി­­­യു­­­മാ­­­യി­­­ ചൈ­­­ന


ഷാങ്ഹായ് : കരയിലും കടലിലും ആകാശത്തും ഇന്ത്യയ്ക്ക് ശക്തമായ ഭീഷണി ഉയർത്തി ചൈന നീങ്ങുന്നതായി റിപ്പോർ‍ട്ട്. മാലദ്വീപിന്റെ പേരിൽ‍ കടലിൽ‍ പടയൊരുക്കം നടത്തുന്ന അവർ‍ കരയിൽ‍ പാക് ഭീകരരുമായി ധാരണയുണ്ടാക്കുന്നതായും യുദ്ധ വിമാനങ്ങൾ‍ എത്തിച്ച് പടിഞ്ഞാറൻ അതിർ‍ത്തിയിലും ശക്തി സംഭരിക്കുന്നതായാണ് റിപ്പോർ‍ട്ടുകൾ.

മാലദ്വീപിനെ സഹായിക്കാനെന്ന പേരിൽ‍ ഇന്ത്യൻ‍ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിലേക്ക് െചെനീസ് പടക്കപ്പലുകൾ‍ നീങ്ങുന്നു. 11 െചെനീസ് പടക്കപ്പലുകളെങ്കിലും ഈ മേഖലയിലുണ്ടെന്നാണു സൂചന. മാലദ്വീപിലെ അടിയന്തരാവസ്ഥ തുടരുന്നതിൽ‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന്റെ പിന്നാലെയാണു കടലിലെ നീക്കം െചെനീസ് മാധ്യമങ്ങൾ‍ പുറത്തുവിട്ടത്. ഇന്നലെ ചേർ‍ന്ന മാലദ്വീപ് പാർ‍ലമെന്റ് അടിയന്തരാവസ്ഥ 30 ദിവസം കൂടി നീട്ടാനും തീരുമാനിച്ചു.

ഇന്ത്യൻ െസെന്യത്തിലെ സ്‌പെഷൽ‍ ഫോഴ്‌സസ് വിഭാഗം മാലദ്വീപിലേക്കു കുതിക്കാൻ തയ്യാറെടുക്കുന്നെന്നു െചെനീസ് മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തിരുന്നു. മാലദ്വീപിലെ അബ്ദുള്ള യാമീൻ സർ‍ക്കാരിനു െചെനയുടെ ഉറച്ച പിന്തുണയുണ്ട്. ബെയ്ജിംഗ് ബെൽ‍റ്റ് ആൻഡ് റോഡ് പദ്ധതിക്കു ഉറച്ച പിന്തുണയാണു യാമീൻ നൽ‍കുന്നത്. അദ്ദേഹത്തെ സംരക്ഷിക്കുയാണു പടക്കപ്പലുകളുടെ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു െചെനീസ് ന്യൂസ് പോർ‍ട്ടൽ‍ സിന റിപ്പോർ‍ട്ട് ചെയ്തു

ലക്ഷ്യം ഇന്ത്യയാണെന്ന പരോക്ഷ സൂചനയും ‘സിന’ നൽ‍കുന്നുണ്ട്. മേഖലയിൽ‍ െചെനയുടെ നാവികസേനയ്ക്കു ‘കരുത്തുണ്ടെന്നാണു’ റിപ്പോർ‍ട്ടിലുള്ളത്. ഇന്ത്യയിൽ‍നിന്ന് 400 കിലോമീറ്റർ‍ മാത്രം അകലത്തിലുള്ള മാലദ്വീപിലെ െചെനീസ് സാന്നിധ്യം ഇന്ത്യയ്ക്കു ഭീഷണിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ കിഴക്കൻ േമഖലയിൽ‍ െചെനീസ് െസെനികർ‍ സുരക്ഷാ പരിശീലനം നടത്തുന്നതിന്റെ ചിത്രം ദിവസങ്ങൾ‍ക്കു മുന്പ്  പീപ്പിൾ‍സ് ലിബറേഷൻ ആർ‍മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 

ജെ−10, ജെ−11 യുദ്ധവിമാനങ്ങൾ‍ എത്തിച്ചാണു പടിഞ്ഞാറൻ അതിർ‍ത്തിയിൽ‍ െചെന ശക്തി സംഭരിക്കുന്നത്. അതിർ‍ത്തി മലനിരകളിൽ‍ യുദ്ധപ്രാവീണ്യം നേടിയ പി.എൽ‍.എ വെേസ്റ്റൺ തിയറ്റർ‍ കമാൻഡിന്റെ ഭാഗമാക്കിയാണു യുദ്ധവിമാനങ്ങൾ‍ വിന്യസിച്ചിരിക്കുന്നത്. ഫ്രഞ്ച് റാഫേൽ‍ വിമാനങ്ങളുമായി ഇന്ത്യ വ്യോമശക്തി വർ‍ദ്ധിപ്പിക്കുന്നതിനു സമാന്തരമായാണ് ആധുനിക പോർ‍വിമാനങ്ങളുമായി െചെന പ്രതിരോധം തീർ‍ക്കുന്നത്. പാകിസ്ഥാൻ മണ്ണിലെ െചെനീസ് താൽ‍പര്യങ്ങൾ‍ സംരക്ഷിക്കാൻ ഭീകരരുമായി ധാരണ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed