കു­ടി­ശ്ശി­ക നൽ­കി­യി­ല്ല : കെ­.എസ്.ആർ.‍­ടി­.സി­യു­ടെ­ ടി­ക്കറ്റ് മെ­ഷീ­നു­കൾ‍ സ്വകാ­ര്യ കന്പനി­ ഒാ­ഫാ­ക്കി­


തിരുവനന്തപരം : കുടിശിക നൽ‍കാത്തത് കാരണം കെ.എസ്.ആർ‍.ടി.സി ഡിപ്പോയുടെ ടിക്കറ്റ് മെഷീനുകൾ‍ സ്വകാര്യ കന്പനി ഒാഫാക്കി. തിരുവനന്തപുരം സെൻ‍ട്രലിലെ ‌അടക്കം ഏഴ് ഡിപ്പോയിലെ ടിക്കറ്റ് മെഷീനുകളാണ് നിലച്ചത്. 

ടിക്കറ്റ് മെഷീനുകൾ ഇന്നലെ അർദ്‍ധരാത്രി മുതൽ‍ ഒാഫായതോടെ ദീർ‍ഘദൂര സർ‍വ്വീസുകളിലടക്കം പഴയ ടിക്കറ്റ് റാക്കുമായാണ് കണ്ടക്ടർ‍മാർ‍ പോയത്. റാക്ക് ഉപയോഗിക്കാൻ‍ വിസമ്മതിച്ചതിനെ തുടർ‍ന്ന് തിരുവനന്തപുരം സെൻട്രൽ‍ ഡിപ്പോയിലെ രണ്ട് സർവ്‍വീസുകൾ‍ റദ്ദാക്കി. പ്രതിസന്ധി രൂക്ഷമാകുകയും മാധ്യമങ്ങളിൽ‍ വാർ‍ത്ത വരികയും ചെയ്തതോടെ മാനേജ്മെന്റ് ഇടപെട്ട് 50 ലക്ഷം രൂപ കന്പനിക്ക് നൽ‍കി സെർ‍വർ‍ പുനഃസ്ഥാപിച്ചു. 

കെ.എസ്.ആർ‍.ടി.സി ഡിപ്പോ സെർ‍വർ‍ വാടകയ്ക്കെടുത്ത വകയിൽ‍ ബെംഗളൂരുവിലെ ക്വാണ്ടം എയോൺ‍ കന്പനിക്ക് രണ്ടരക്കോടി രൂപയാണ് കൊടുക്കാനുള്ളത്. 50 ലക്ഷം രൂപ നൽ‍കാൻ‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഫിനാൻ‍ഷ്യൽ‍ അഡ്വൈസർ‍ അന്തിമ അനുമതി അനുവദിച്ചിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed