അമേ­­­രി­­­ക്കൻ വൈസ് പ്രസി­­­ഡണ്ടു­­­മാ­­­യി­­­ ചർ­­ച്ചയ്ക്കി­­­ല്ലെ­­­ന്ന് പാലസ്തീ­­­ൻ


ജറുസലേം : അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസുമായി യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്ന് പാലസ്തീൻ പ്രസിഡണ്ട് മെഹമ്മൂദ് ആബ്ബാസിന്‍റെ ഓഫീസ് അറിയിച്ചു. 

പാലസ്തീൻ വൈസ് വിദേശകാര്യമന്ത്രി റിയാദ് മാലിക്കിയും ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കി. നവംബർ 19ന് പാലസ്തീനിലെത്തുന്ന മൈക്ക് പെൻസ് അന്നുതന്നെ അബ്ബാസുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വിവരം.

എന്നാൽ, ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിലുള്ള ശക്തമായ എതിർപ്പിനെത്തുടർന്നാണ് പുതിയ തീരുമാനമെന്നാണ് വിവരം. എന്നാൽ പാലസ്തീന്‍റെ ഈ നിലപാട് തീർത്തും നിരാശാജനകമാണെന്ന് മൈക്ക് പെൻസിന്‍റെ പ്രസ് സെക്രട്ടറി അലിസ ഫറ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed