ആണവ നി­­­രാ­­­യു­­­ധീ­­­കരണത്തിന് പ്രയത്നി­­­ക്കാൻ ലോ­­­ക നേ­­­താ­­­ക്കളോട് മാ­­­ർ‍­­പാ­­­പ്പ


വത്തിക്കാൻ : ആണവ നിരായുധീകരണത്തിനായി കൂട്ടായി പ്രയത്നിക്കണമെന്ന് ലോകനേതാക്കളോട് ഫ്രാൻസിസ് മാർ‍പാപ്പ ആവശ്യപ്പെട്ടു. ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ‍ ജനങ്ങളെ അഭിസംബോധന ചെയ്്ത് സംസാരിക്കുകയായിരുന്നു മാർ‍പാപ്പ.

അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങൾ‍ തുടരുന്ന സാഹചര്യത്തിലാണ് ആണവനിരായുധീകരണത്തിനായി പ്രയത്നിക്കണമെന്ന് ഫ്രാൻസിസ് മാർ‍പാപ്പ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആണവായുധങ്ങളില്ലാത്ത ലോകത്തിനായി കൂട്ടായ പ്രവർ‍ത്തനം വേണമെന്നും അദ്ദേഹം ഓർ‍മ്മിപ്പിച്ചു.

ദുർബലരായ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ‍ സംരക്ഷിക്കാൻ ആണവ നിരായുധീകരണം ആവശ്യമാണെന്ന് മാർ‍പാപ്പ ചൂണ്ടിക്കാട്ടി. ആണവായുധങ്ങളില്ലാത്ത ലോകത്ത് മാത്രമേ മനുഷ്യാവകാശ സംരക്ഷണം സാധ്യമാകൂ. ആണവയുദ്ധത്തിന്റെ പരിണിതഫലം അതിഭീകരമാണ്. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള പ്രശ്നത്തിന് ഉടനെ പരിഹാരം കാണണമെന്നും മാർ‍പാപ്പ ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed