ഹോണ്ടുറാസിൽ അജ്ഞാതരുടെ വെടിവെയ്പ്പ്; ആറ് പോലീസുകാർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഉണ്ടായ വെടിവെയ്പ്പിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ ദാരുണമായി കൊല്ലപ്പെട്ടു. വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു കൃഷിഭൂമിയിൽ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികൾക്ക് നേരെയാണ് ആദ്യത്തെ ആക്രമണമുണ്ടായത്. ദശാബ്ദങ്ങളായി കാർഷിക അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന പ്രദേശമാണിത്. ഇതിന് പിന്നാലെ ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള ഒമോവ മുനിസിപ്പാലിറ്റിയിൽ വെച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ആറ് പോലീസുകാർക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹോണ്ടുറാസ് ഭരണകൂടം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

article-image

ewddewsews

You might also like

  • Lulu Exchange
  • Straight Forward

Most Viewed