കോട്ടയത്ത് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ഷീബ വിജയൻ
കോട്ടയം തീക്കോയി കൊള്ളംപറമ്പിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ജോണിനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ ബാലാമണി കഴിഞ്ഞ ദിവസം രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മെയ് 15-ന് രാവിലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ലോഡിംഗ് തൊഴിലാളിയായ ജോൺ തയ്യൽ തൊഴിലാളിയായ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ക്രൂരത കാട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
fdfddfsdfs

