കേരള എൻസിപിയിൽ ഭിന്നത രൂക്ഷം; തോമസ് കെ. തോമസിനെ മാറ്റാൻ പി.സി. ചാക്കോ വിഭാഗം
ഷീബ വിജയൻ
കേരള എൻസിപിയിൽ മാസങ്ങളായി നിലനിന്നിരുന്ന ആഭ്യന്തര തർക്കങ്ങൾ പരസ്യമായ ചേരിപ്പോരിലേക്ക് വഴിമാറുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും തോമസ് കെ. തോമസിനെ നീക്കാനുള്ള നീക്കങ്ങൾ ഒരുകൂട്ടം നേതാക്കൾ സജീവമാക്കി. ഇതിന്റെ ഭാഗമായി ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ന് കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തോമസ് കെ. തോമസിന് പകരം പി.സി. ചാക്കോ തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം ഈ നീക്കത്തെ പ്രതിരോധിക്കാൻ എ.കെ. ശശീന്ദ്രൻ അനുകൂലികളും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ താൻ പ്രത്യേക ഗ്രൂപ്പ് യോഗം വിളിച്ചിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് പാർട്ടിയിൽ വിശദമായ ചർച്ച വേണമെന്നുമാണ് എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
eqwwdsswadsad

