അണപൊട്ടി നെയ്യാർ; നാല് ഷട്ടറുകൾ ഉയർത്തി, തീരദേശങ്ങളിൽ അതീവ ജാഗ്രത!
ഷീബ വിജയൻ
തിരുവനന്തപുരം: മഴയെ തുടർന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ ഏക ജലസേചന അണക്കെട്ടായ നെയ്യാർഡാം തുറന്നു. ഇന്ന് രാവിലെയാണ് ഡാമിന്‍റെ നാല് സ്പിൽവേ ഷട്ടറുകളും 20 സെന്റീമീറ്റർ വീതം തുറന്നത്. ജലനിരപ്പ് താണില്ലെങ്കിൽ ഷട്ടറുകൾ വൈകുന്നേരം അല്പം കൂടി ഉയർത്തും. ഇപ്പോൾ അണക്കെട്ടിൽ 84.220 മീറ്റർ വെള്ളമാണുള്ളത്. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 84.750 മീറ്ററാണ്.
വനത്തിൽ നല്ല മഴയാണ് പെയ്തത്. ഇപ്പോഴും ഉൾവനത്തിൽ മഴ പെയ്യുന്നുണ്ട്. നെയ്യാർ അണക്കെട്ടിലേക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ ഉൾപ്പെടെയുള്ള വലിയ നദികളിലും ചെറു നദികളിലും നല്ല ജലപ്രവാഹമാണുള്ളത്. ഈ സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ അധികാരികൾ അറിയിച്ചു.
adsadsadsads

