ലോകകപ്പ് ഫുട്ബാളിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ

ഷീബ വിജയൻ
ന്യൂയോർക്ക് I ലോകകപ്പ് ഫുട്ബാളിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഫിഫ. 2030ലെ ലോകകപ്പിൽ 64 ടീമുകളുടെ പങ്കാളിത്തവുമായി ടൂർണമെന്റ് കൂടുതൽ വിശാലമാക്കുന്നതിനുള്ള ചുവടുവെപ്പുമായാണ് ഫിഫ രംഗത്തിറങ്ങിയത്. 2026 ലോകകപ്പിന്റെ ആതിഥേയ രാജ്യമായ അമേരിക്കയിലുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഇതു സംബന്ധിച്ച തിരക്കിട്ട ചർച്ചകൾക്ക് തുടക്കം കുറിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തെക്കനമേരിക്കൻ ഫുട്ബാൾ ഡെഫറേഷൻ പ്രസിഡന്റ് അയലാന്ദ്രോ ഡൊമിൻഗസ്, അർജന്റീന, യുറുഗ്വായ്, പരഗ്വേ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമാർ എന്നിവരുമായി ഇൻഫന്റിനോ ചൊവ്വാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ കൂടികാഴ്ച നടത്തി.
ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷിക മേളയായാണ് 2030 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ആഫ്രിക്ക, യൂറോപ്പ്, തെക്കൻ അമേരിക്ക എന്നീ മൂന്ന് വൻകരകളിലെ മൊറോക്കോ, പോർചുഗൽ, സ്പെയിൻ, അർജന്റീന, പരഗ്വേ, ഉറുഗ്വായ് രാജ്യങ്ങളിലായാണ് നൂറാം വാർഷികാഘോഷ ലോകകപ്പ് അരങ്ങേറുന്നത്. 2030 ലോകകപ്പ് ചരിത്ര ടൂർണമെന്റായി മാറുമെന്ന് കൂടികാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തെക്കനമേരിക്കൻ കോൺഫെഡറേഷൻ ‘കോൺമിബോൾ’ പ്രസിഡന്റ് ഡോമിൻഗ്വസ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു
sdsaadsdsadsa