ചൈനീസ് അതിർത്തിയിൽ റഷ്യൻ വിമാനം തകർന്നു; 49 പേർ മരിച്ചതായി റിപ്പോർട്ട്

ഷീബ വിജയൻ
മോസ്കോ I കിഴക്കൻ റഷ്യയിൽ ചൈനീസ് അതിർത്തിയിൽ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. റഷ്യൻ സിവിൽ ഡിഫൻസാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിൽ കുട്ടികളടക്കം 49 പേർ ഉണ്ടായിരുന്നു. An-24 യാത്രാ വിമാനമാണ് തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട്. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനം ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷ്യമായത്. ഇടതൂർന്ന വനങ്ങളാലും ദുർഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പട്ടണം.ഏകദേശം 50 വർഷമായി ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്ന് റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 1950 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഇരട്ട ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് An-24. വിദൂര പ്രദേശങ്ങളിൽ വ്യോമ സുരക്ഷയുടെ കാര്യത്തിൽ മോശം റെക്കോർഡുള്ള റഷ്യയിൽ ഇത് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. യുക്രൈനിലെ (അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു) കീവിലുള്ള അന്റോനോവ് ഡിസൈൻ ബ്യൂറോയാണ് വിമാനം രൂപകൽപ്പന ചെയ്തത്.
ASDASDS