അനധികൃതമായി കുടിയേറ്റം; പ്രശസ്ത മെക്സിക്കൻ ബോക്സറെ നാടുകടത്താൻ അമേരിക്ക


ഷീബ വിജയൻ 

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രശസ്ത മെക്സിക്കൻ ബോക്സറായ ജൂലിയോ സീസർ ഷാവേസ് ജൂനിയറിനെ അറസ്റ്റ് ചെയ്ത് അമേരിക്കൻ ഇമ്മിഗ്രേഷൻ വകുപ്പ്. ലോസ് ഏഞ്ചൽസിലെ വീട്ടിൽനിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്. നിരവധി കുടിയേറ്റക്കാരെ നാടുകടത്തിയത് പോലെ ഷാവേസിനെയും അധികൃതർ ഉടൻ മെക്സിക്കോയിലേക്ക് നാടുകടത്തിയേക്കും.

ഷാവേസ് രാജ്യത്ത് അനധികൃതമായാണ് താമസിക്കുന്നത് എന്നും പെർമനന്റ് റെസിഡൻസിക്കായുള്ള അപേക്ഷയിൽ വ്യാജ വിവരങ്ങൾ നൽകി എന്നുമാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അമേരിക്കൻ ബോക്സറായ ജേക്ക് പോളിനോട് തോറ്റ് ഒരാഴ്ച തികയും മുൻപേയാണ് ഷാവേസിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നേരത്തെ, മത്സരത്തിന് മുൻപുതന്നെ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ആ നീക്കം ഉദ്യോഗസ്ഥർ ഉപേക്ഷിക്കുകയായിരുന്നു.

മെക്സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാർട്ടലുമായി ബന്ധമുള്ളയാളാണ് ജൂലിയോ സീസർ ഷാവേസ് എന്നാണ് കണ്ടെത്തൽ. ഇയാൾക്കെതിരെ മെക്സിക്കോയിൽ ആയുധക്കടത്ത് അടക്കമുളള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

article-image

asddfsdfsdsa

You might also like

Most Viewed