ഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയ്ക്കാനൊരുങ്ങി പാക്കിസ്ഥാൻ

ഷീബ വിജയൻ
ഇസ്ലാമാബാദ്: വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയ്ക്കാൻ പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും അതിന്‍റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ആഗോള നേതാക്കളെ അറിയിക്കുന്നതിനായി ഏഴ് സർവകക്ഷി പ്രതിനിധികളെ പ്രധാന രാജ്യങ്ങളിലേക്ക് അയക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
"ഇന്ന് രാവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ബന്ധപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദിയിൽ സമാധാനത്തിനായുള്ള പാക്കിസ്ഥാന്‍റെ വാദം അവതരിപ്പിക്കുന്നതിനായി ഒരു പ്രതിനിധി സംഘത്തെ നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാക്കിസ്ഥാനെ സേവിക്കാനും പ്രതിജ്ഞാബദ്ധനായി തുടരാനും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും എനിക്ക് ബഹുമതി തോന്നുന്നു'- ബിലാവൽ ഭൂട്ടോ ഫേസ്ബുക്കിൽ കുറിച്ചു.
axcaxasafs