ഗസ്സക്ക് അടിയന്തര സഹായം നൽകാനുള്ള ദേശീയ കാമ്പയിനുള്ള നിർദേശവുമായി പാർലിമെന്റ് എം.പിമാർ
ഗസ്സക്ക് അടിയന്തര സഹായം നൽകാനുള്ള ദേശീയ കാമ്പയിനുള്ള നിർദേശവുമായി പാർലിമെന്റ് എം.പിമാർ രംഗത്ത്. ഇതിനുള്ള നിർദേശം കഴിഞ്ഞ ദിവസം എം.പിമാർ പാർലമെന്റിൽ ഏകകണ്ഠമായി അംഗീകരിച്ചു. ഗസ്സയിലെ തകർന്ന വീടുകളിലേക്ക് മടങ്ങിപ്പോകുന്ന ജനതക്ക് മാനുഷിക പിന്തുണ നൽകുന്നതിനും സഹായ സാമഗ്രികൾ എത്തിക്കുന്നതിനുമുള്ള അടിയന്തര നീക്കങ്ങൾ ദേശീയ തലത്തിൽ കാമ്പയിൻ നടത്തി സജ്ജമാക്കണമെന്ന നിർദേശത്തിനാണ് അംഗീകാരം നൽകിയത്.
പാർലമെന്റ് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് ഖരാതയും മറ്റ് നാല് എം.പിമാരുമാണ് ഗസ്സയിൽ സാഹചര്യം മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ സഹായം നൽകാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. തുടർ അനുമതികൾക്കായി നിർദേശം മേൽ കൗൺസിലിന് കൈമാറിയിരിക്കുകയാണ്.
sdfsf
