ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,706 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം 17,698 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.04 ശതമാനമാണ് ഇപ്പോൾ സജീവ കേസുകൾ. പുതിയതായി 2,070 പേർ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 25 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,24,611 ആയി ഉയരുകയും ചെയ്തു.