കോവിഡിനെതിരെ ഇന്ത്യയുടെ പുതിയ വാക്സിൻ


കോവിഡിനെ പ്രതിരോധിക്കാൻ ആദ്യ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.

ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകർച്ചവ്യാധികൾക്കെതിരെയും ഈ വാക്സിന് പോരാടാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. സാർസ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനിന് എതിരായി ആന്റിബോഡി ഉൽപാദിപ്പിക്കുന്നതിൽ വാക്സിൻ 90% കാര്യക്ഷമമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കി.

എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ കുത്തിവെക്കുമ്പോൾ ശരീരം ചില പ്രോട്ടീനുകൾ ഉൽപാദിപ്പിക്കും. വൈറൽ പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകൾ നമ്മുടെ ശരീരകോശങ്ങൾക്ക് നൽകുകയാണ് എംആർഎൻഎ വാക്സിനുകൾ ചെയ്യുന്നത്.

You might also like

Most Viewed