കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ....


കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റി നോക്കാം

ജങ്ക് ഫുഡ് കഴിക്കാനുള്ള താല്‍പ്പര്യം കുട്ടികൾ പ്രകടിപ്പിക്കാറുണ്ട്. ജങ്ക് ഫുഡ് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതിനും കാരണമാകും. കുട്ടികളെ കൊണ്ട് യാത്ര പോകുമ്പോള്‍ കയ്യിൽ നട്സുകള്‍, പഴങ്ങൾ എന്നിവ കരുതുന്നത് നല്ലതാണ്. ജങ്ക് ഫുഡ് ഒഴിവാക്കാനാവും.

കുട്ടികളുടെ ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികളും, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും കൃത്യമായ അളവിലുണ്ടാകാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി അല്ലെങ്കില്‍ ചോറ്, ദാല്‍, പച്ചക്കറി എന്തെങ്കിലും , തൈര്, പഴങ്ങള്‍ എന്നിങ്ങനെ ഭക്ഷണം തയ്യാറാക്കുക. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.

കുട്ടികൾക്ക് പച്ചക്കറികൾ പരമാവധി കൊടുക്കുക. സാലഡായോ അല്ലാതെ സൂപ്പായോ എങ്ങനെ വേണമെങ്കിലും കൊടുക്കാവുന്നതാണ്.വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം: കുട്ടികള്‍ക്ക് ഇടനേരങ്ങളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്.

കുട്ടികള്‍ക്ക് നൽകുന്ന ഭക്ഷണം രുചികരവും സുന്ദരവുമായിരിക്കണം. അവ പാത്രത്തില്‍ വിവിധ ആകൃതിയില്‍ വിളമ്പിവയ്ക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന് മുകളില്‍ കാപ്‌സിക്കവും അണ്ടിപ്പരിപ്പുമൊക്കെ മുകളില്‍ തൂകി അലങ്കരിച്ചു വിളമ്പാം. കാഴ്ചയ്ക്കു കൗതുകമുള്ള പാത്രങ്ങളും കപ്പുകളും അവര്‍ക്കായി കരുതുക.

കുട്ടികള്‍ക്കിഷ്ടം മറ്റു കുട്ടികളോടൊപ്പമിരുന്ന് ആസ്വദിച്ച് ആഹാരം കഴിക്കുന്നതാണ്. ആഹാരം പിറകെ കൊണ്ടുനടന്ന് കഴിപ്പിക്കുന്ന രീതി മതിയാക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed