കോവിഡ് വാക്സിൻ; ശുഭ സൂചന നൽകി മരുന്ന് കന്പനികൾ


വാഷിംഡ്ടണ്‍ ഡിസി: കോവിഡ് വൈറസിനെതിരായ വാക്സിൻ പരീക്ഷണങ്ങളിൽ ചിലത് ശുഭ സൂചന നൽകുന്നു. വാക്സിൻ ഗവേഷണ രംഗത്തുള്ള മരുന്ന് കന്പനി ഫൈസറും ജർമൻ പങ്കാളിയായ ബയോ എൻ ടെക്കും നടത്തിയ നാല് പരീക്ഷണങ്ങളിൽ ആദ്യത്തേത് മികച്ച ഫലങ്ങൾ നല്കിയതായി കന്പനി അധികൃതർ അറിയിച്ചു.

ചില പ്രത്യേക ഡോസുകൾ നൽകിയപ്പോൾ മികച്ച രോഗപ്രതിരോധ ഫലങ്ങളാണ് കാണിച്ചതെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു. പരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ആഗോള വ്യാപകമായി 15ഓളം കോവിഡ് വാക്സിൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇതിൽ പല പരീക്ഷണങ്ങളും ശുഭസൂചകമായാണ് മുന്നേറുന്നതാണ് പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed