റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എൻട്രി നേടി '1744 വൈറ്റ് ആൾട്ടോ'

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത് നിരൂപക ശ്രദ്ധ നേടിയ ചിത്രം '1744 വൈറ്റ് ആൾട്ടോ' റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. ഔദ്യോഗിക എൻട്രിയായാണ് സിനിമ എത്തുന്നത്. 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്ന ചിത്രവും മേളയിൽ എത്തുന്നുണ്ട്.
ഡാർക്ക് ഹ്യൂമർ വിഭാഗത്തിലെത്തിയ സിനിമയാണ് 1744 വൈറ്റ് ആൾട്ടോ. ഷറഫുദ്ദീൻ, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, ആനന്ദ മന്മദൻ, നിൽജ കെ ബേബി, അരുൺ കുര്യൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു വെള്ള ആൾട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. സെന്ന ഹെഗ്‌ഡെ, അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പര വൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെക്കുന്ന സിനിമയാണ് ഡോൺ പാലത്തറയുടെ ഫാമിലി. വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മാത്യു തോമസ്, ദിവ്യപ്രഭ, നിൽജ കെ ബേബി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
jhf