ഞാൻ സൂപ്പർമാനായി മടങ്ങിവരില്ല; ഹെൻറി കാവിൽ


സൂപ്പർ ഹീറോ സിനിമകളെ കുറിച്ച് പറയുമ്പോഴെല്ലാം ‘സൂപ്പർമാൻ’ എന്ന പേരാണ് നാവിൽ ആദ്യം വരുന്നത്. ലോകമെമ്പാടും വൻ ആരാധകരുള്ള ഡിസി കഥാപാത്രമാണ് സൂപ്പർമാൻ. സൂപ്പർമാൻ എന്ന കഥാപാത്രത്തെ ഇതുവരെ നിരവധി അഭിനേതാക്കൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ‘ഹെൻറി കാവിൽ’ സ്‌ക്രീനിൽ ചെയ്ത മാജിക് മറ്റാർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ഹെൻറി കാവിൽ സുപ്പർമാന്റെ ‘റെഡ് കേപ്പ്’ വീണ്ടുമണിയുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഇനി സൂപ്പർമാൻ ആകാൻ ഹെൻറി കാവിൽ ഇല്ല. ഹെൻറി കാവിൽ തന്നെയാണ് സങ്കടകരമായ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗൺ, പീറ്റർ സഫ്രൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു ഈ കാര്യം തീരുമാനമായതെന്ന് ഹെൻറി പറയുന്നു. “ജയിംസ് ഗണ്ണുമായും പീറ്റർ സഫ്രാനുമായുള്ള ചർച്ച ഇപ്പോൾ കഴിഞ്ഞു. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പറയുവാനുള്ളത്. എല്ലാത്തിനുമുപരി…ഞാൻ സൂപ്പർമാനായി മടങ്ങിവരില്ല”-ഹെൻറി കാവിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“ഒക്ടോബറിൽ സ്റ്റുഡിയോ തന്നെ എന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ഈ വാർത്ത എന്നെ തളർത്തുന്നു. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. ഞാനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കണം. അവർക്കും സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. എന്റെ ഒപ്പം നിന്ന ആളുകളോട് സൂപ്പർമാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. അയാൾ സൃഷ്ടിച്ച ഉദാഹരണങ്ങളും നിലപാടുകളും എന്നും അവിടെതന്നെ ഉണ്ടാകും”- ഹെൻറി പറയുന്നു.

article-image

DSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed