കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. സോഷ്യൽ മീഡിയ വഴി അജ്ഞാതനാണ് വധഭീഷണി മുഴക്കിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഭീഷണി.
കേസിൽ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.