നടി കാവേരി സംവിധായികയുടെ കുപ്പായമണിയുന്നു

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി കാവേരി സംവിധായികയുടെ റോളിലേയ്ക്ക്. അഭിനയം, നിർമ്മാണം എന്നീ മേഖലകൾക്കു പുറമേയാണ് സംവിധായികയുടെ റോളിലും താരം എത്തുന്നത്. കെ2കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക്, തമിഴ് മലയാളം, കന്നട ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ, തെലുങ്ക് −തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചേതൻ ചീനുവാണ് പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സുഹാസിനി മണിരത്നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബാരാജു, ബ്ലാക്ക് പാണ്ടി, എന്നിങ്ങനെ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളത്തിൽ നിന്നും സൗമ്യ മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നു.
കാവേരി തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും.ചിത്രത്തിന്റെ ഛായഗ്രാഹണം നിർവഹിക്കുന്നത് ആൽബി ആന്റണി, ശക്തി സരവണൻ എന്നിവരാണ്.അച്ചു രാജാമണിയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് ആന്റണി, പ്രവിൻ പുഡി.
ആർട്ട് ജിത്തു, എസ്. വി മുരളി. പ്രണയവും ഉദ്വേഗവും, കോമഡിയും നിറഞ്ഞ ഒരു ബഹുഭാഷാ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പി ആർ ഒ. മഞ്ജു ഗോപിനാഥ്.