കോഴിക്കോട് വാഹനാപകടം; മൂന്ന് മരണം; 12 പേർക്ക് പരിക്ക്

കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. 12 പേർക്ക് പരിക്ക്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളാണ് മരിച്ചത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കർണാടക ഹസൻ സ്വദേശികളായ ശിവണ, നാഗരാജ എന്നിവരും ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.