‘ഒരു കനേഡിയൻ ഡയറി’ 10ന് തീയേറ്ററുകളിൽ

കൊച്ചി: നവാഗത സംവിധായക സീമ ശ്രീകുമാർ ഒരുക്കുന്ന ഒരു കനേഡിയൻ ഡയറി ഡിസംബർ 10 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം നടൻ ആസിഫ് അലി തന്റെ ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തു വിട്ടു.
80 ശതമാനത്തോളം കാനഡയിൽ തന്നെ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ കൂടിയാണ് ഒരു കനേഡിയൻ ഡയറി. നിരവധി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പോൾ പൗലോസ് , ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകൻ നടത്തുന്ന അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുൻനിർത്തി ഉദ്‌വേഗഭരിതമായ ഒരു റൊമാന്റിക് സൈക്കോ ത്രില്ലർ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
പുതുമുഖ അഭിനേതാക്കൾക്കും ഗായകർക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖിൽ കവലയൂർ, പിന്നണി ഗായകന്മാരായ ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ, കിരൺ കൃഷ്ണൻ, രാഹുൽ കൃഷ്ണൻ, മീരാ കൃഷ്ണൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ശിവകുമാർ വാരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികൾക്ക് കെ.എ. ലത്തീഫ് സംഗീതം പകരുന്നു.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷണകുമാർ പുറവൻകര, അസോസിയേറ്റ് ഡയറക്ടർ− ജിത്തു ശിവൻ, അസി.ഡയറക്ടർ− പ്രവിഡ് എം, പശ്ചാത്തല സംഗീതം− ഹരിഹരൻ എം.ബി, സൗണ്ട് എഫക്ട്− ധനുഷ് നായനാർ, എഡിറ്റിങ്ങ് വിപിൻ രവി, പ്രൊഡക്ഷൻ കൺട്രോളർ സുജയ് കുമാർ ജെ.എസ്സ്.
അതേസമയം വിജയ് മക്കൾ ഇയക്കത്തിന്റെ കാനഡ വിങ്ങിന്റെ പ്രസിഡന്റ് കൂടിയായ സീമ ശ്രീകുമാറിന്റെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പ് ആഘോഷമാക്കുകയാണ് ഇളയദളപതി ഫാൻസ്. ചിത്രത്തിന്റെ റീലീസിനോട് അനുബന്ധിച്ചു നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളാണ് വിജയ് ആരാധകർ ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വിജയ് ഫാൻസ് കൂട്ടായ്മ നേരത്തെ സംഘടിപ്പിച്ച രക്തദാന ക്യാന്പിൽ സീമ ശ്രീകുമാറും പങ്കാളിയായിരുന്നു. കടുത്ത വിജയ് ആരാധികയായ സീമ ശ്രീകുമാറിന് എല്ലാവിധ പിന്തുണയുമായി ഒപ്പം നിൽക്കുകയാണ് ഇവർ.
sdgdsg