മമ്മൂട്ടി ചിത്രം വൺ മാർ‍ച്ച് 26ന് എത്തും


കൊച്ചി: മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ‍ ചന്ദ്രനായി എത്തുന്ന വൺ സിനിമ മാർ‍ച്ച് 26ന് റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് റിലീസ് തിയതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കടയ്ക്കൽ‍ ചന്ദ്രൻ എന്നാണ് ചിത്രത്തിൽ‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ‍ 2020നാണ് റിലീസ് ചെയ്യാനിരുന്നത്. കോവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി−സഞ്ജയ് ടീമാണ്. ജോജു ജോർ‍ജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ‍, മുരളി ഗോപി, ബാലചന്ദ്ര മേനോൻ‍, ശങ്കർ‍ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ‍, മേഘനാഥൻ‍, സുദേവ് നായർ‍, മുകുന്ദൻ, സുധീർ‍ കരമന, ബാലാജി, ജയൻ ചേർ‍ത്തല, ഗായത്രി അരുൺ‍, രശ്മി ബോബൻ, വി.കെ ബൈജു, നന്ദു, വെട്ടിക്കിളി പ്രസാദ്, സാബ് ജോൺ, ഡോക്ടർ‍ പ്രമീള ദേവി, അർ‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed