ചെന്നിത്തലയെ വില കുറച്ച് കാണിക്കാൻ ബോധപൂർവം ശ്രമമെന്ന് ഉമ്മൻ ചാണ്ടി


 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. ചെന്നിത്തലയെ വില കുറച്ചു കാണാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രീ പോൾ സർവേകളിൽ ചെന്നിത്തലയ്ക്ക് റേറ്റിംഗ് കുറച്ചു കാണിക്കുന്നത് ബോധപൂർവമാണ്. എൽഡിഎഫിന് അനുകൂലമായ സർവേ ഫലങ്ങൾ കണ്ട് യുഡിഎഫ് പ്രവർത്തകർ തളരില്ലെന്നും സർവേകൾ എൽഡിഎഫ് സർക്കാരിന്‍റെ പിആർ വർക്കിന്‍റെ ഭാഗമാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed