മരക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചു


കൊച്ചി: മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുന്പാവൂരാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം മാർച്ച് 26ന് പുറത്തിറങ്ങും. കഴിഞ്ഞ വർഷം മാർച്ച് 26ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു. 

ബിഗ് ബജറ്റ് ചിത്രമായ മരക്കാറിൽ മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻ‍ലാൽ‍, കല്യാണി പ്രിയദർശൻ‍, ഫാസിൽ‍, അർജുൻ സർ‍ജ, കീർത്തി സുരേഷ്, തുടങ്ങി വന്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ‍. കലാസംവിധാനം നിർ‍വഹിച്ചിരിക്കുന്നത് സാബു സിറിലാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed