മുൻ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിംഗ് (86) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു എയിംസിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ഒക്ടോബർ മുതൽ കോമാ സ്റ്റേജിലായിരുന്നു. ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. 1934 മാർച്ച് 21ന് ജനിച്ച ബൂട്ടാ സിംഗ് രാജീവ് ഗാന്ധി മന്ത്രിസഭയിലേ ആഭ്യന്തര വകുപ്പാണ് കൈകാര്യം ചെയ്തത്.
കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തനായിട്ടാണ് ദേശീയ രാഷ്ട്രീയത്തിൽ ബൂട്ടാ സിംഗ് അറിയപ്പെട്ടിരുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ നിർണായക ഇടപെടൽ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു. 1982ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ഗ്യാനി സെയിൽ സിംഗിനോട് പരാജയപ്പെട്ടു.

