ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേന്പർ
കൊച്ചി: മോഹൻലാൽ സിനിമ ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേന്പർ. ഫിലിം ചേന്പർ വൈസ് പ്രസിഡന്റ് അനിൽ തോമസാണ് രംഗത്ത് വന്നിരിക്കുന്നത്. തിയേറ്റർ ഉടമകൾക്ക് 2021 വഞ്ചനയുടെ വർഷമായി കണക്കാക്കാം, നിങ്ങളും മോഹൻലാൽ− എന്നാണ് അനിൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. മലയാളത്തിൽ ആദ്യമായി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക.
റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയേറ്റർ ഉടമകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്ലാലും ദൃശ്യത്തിന്റെ നിർമാതാവ് ആന്റണി പെരുന്പാവൂരും സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. മോഹന്ലാൽ അമ്മ പ്രസിഡന്റാണ്. തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുന്പാവൂർ. നേതാക്കൾ തന്നെ ഒ.ടി.ടി റിലീസിന് മുൻകൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീർ

