കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവതിയടക്കം ഏഴ് പേർ അറസ്റ്റിൽ
കണ്ണൂർ: പുതുവർഷ ആഘോഷം കൊഴുപ്പിക്കാൻ മയക്കുമരുന്ന് പാർട്ടി നടത്തിയതിന് യുവതിയടക്കം ഏഴുപേർ പിടിയിലായി. ജില്ലയിലെ ധർമ്മശാല ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ പാർട്ടിക്കായി എത്തിച്ച എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവയും എക്‌സൈസ് പിടിച്ചെടുത്തു. തളിപ്പറന്പ് കരിന്പത്തെ കെ.കെ ഷമീറലി (28), നരിക്കോട്ട് പി.സി തയ്യിബ് (28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചന്പള്ളയിലെ മുഹമ്മദ് ശിഹാബ് (22), കാസർകോട് മംഗൾപാടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി കെ. ഷഹബാസ് (24), പാലക്കാട് സ്വദേശിനി എം. ഉമ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടിച്ചത്. 50 ഗ്രാം എം.ഡി.എം.എ, 40,000 രൂപയുടെ എൽ.എസ്.ഡി സ്‌റ്റാമ്പുകൾ, 5000 രൂപയുടെ ഹാഷിഷ് ഓയിൽ എന്നിവയാണത്. ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്നുകൾ എത്തുന്നതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.

