പാചകവാതക വില വർദ്ധിപ്പിച്ചു


ന്യൂഡൽഹി: സംസ്ഥാനത്തു പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിനു 17 രൂപയാണു വർദ്ധിപ്പിച്ചത്. അതേസമയം, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതിയ വർദ്ധനവ് അനുസരിച്ച് വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ ഡൽഹിയിലെ വില 1349 രൂപയാണ്.

കഴിഞ്ഞ മാസം രണ്ടു തവണയായി ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഡൽഹി, മുംബൈ നഗരങ്ങളിൽ ഗാർഹിക സിലിണ്ടറുകൾക്ക് 694 രൂപ തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed