വീണ്ടും ദുബൈയുടെ പശ്ചാത്തലത്തിൽ സിനിമയൊരുക്കാൻ ലാല്‍ ജോസ്


കൊച്ചി: തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ലാല്‍ ജോസ്. മനോഹരമായ വീഡിയോ പങ്കുവെച്ചാണ് അറബിക്കഥയ്ക്കും ഡയമണ്ട് നെക്‌ലെയ്‌സിനും ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്കായി ദുബായില്‍ എത്തിയ വിവരം ലാല്‍ ജോസ് പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

”വീണ്ടും ദുബായിലേക്ക്, അറബിക്കഥക്കും ഡയമണ്ട് നെക്‌ലെയ്‌സിനും ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബര്‍ പകുതിയോടെ ഷൂട്ടിംഗ്. പ്രി പ്രൊഡക്ഷന്‍ കാലത്തെ ഒരു അറേബ്യന്‍ സൈക്കിള്‍ സവാരിയുടെ വിശേഷങ്ങള്‍ ആദ്യം പറയാം..സിനിമയുടെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം..” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പത്രവിതരണത്തിനായി സൈക്കിളില്‍ തുടങ്ങിയ യാത്ര സിനിമ സംവിധായകനായി എത്തി നില്‍ക്കുന്നതു വരെയുള്ള സംഭവങ്ങളാണ് വീഡിയോയില്‍ ലാല്‍ ജോസ് പങ്കുവെച്ചിരിക്കുന്നത്. ഒറ്റപ്പാലത്തിന്റെ ഗ്രാമീണ ഭംഗിയിലൂടെ സൈക്കിള്‍ സവാരിയില്‍ തുടങ്ങിയ ജീവിതയാത്ര ദുബായിലെ മണലാരണ്യത്തിലൂടെ സൈക്കിള്‍ ചവിട്ടിക്കൊണ്ടാണ് ലാല്‍ ജോസ് വിവരിക്കുന്നത്. നാല്‍പത്തിയൊന്ന് സിനിമയാണ് ലാല്‍ ജോസിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം

You might also like

  • Lulu Exchange
  • Straight Forward

Most Viewed