അഹാനയ്ക്ക് പിറന്നാൾ സമ്മാനം; ‘നാൻസി റാണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു


അഹാനയുടെ ഇരുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ 'നാൻസി റാണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ നാൻസി എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. കളിക്കളത്തിൽ ചുണക്കുട്ടിയായി നിൽക്കുന്ന അഹാനയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അർ‍ജു വർ‍ഗീസ്, അർ‍ജുൻ‍ അശോകൻ‍, ലെന എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ ലൊക്കേഷനി നിന്ന് അഹാനയും അജുവും പങ്കുവെച്ച ചിത്രങ്ങളൊക്കെ നേരത്തേ വൈറലായിരുന്നു. ഡോ. ഐപ്പ് എബ്രഹാം എന്ന കഥാപാത്രത്തെയാണ് അജു വർ‍ഗീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അജുവിൻ്റെ കഥാപാത്രത്തിന്റെ ചിത്രം താരം തന്നെ സോഷ്യൽ‍ മീഡിയയിലൂടെ നേരത്തേ ഷെയർ ചെയ്തിരുന്നു. കോട്ടയത്താണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ‍ മാറ്റിയതിന് ശേഷമാണ് നാൻസി റാണിയുടെ ചിത്രീകരണം പുനഃരാരംഭിച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed