അർജുൻ അശോകനും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന സൂപ്പർ ശരണ്യ


കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. തണ്ണീർ മത്തൻ ദിനങ്ങൾ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ഈ സിനിമയ്ക്ക് ശേഷം ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ഗിരീഷ് എ ഡി.

സൂപ്പർ ശരണ്യ എന്നാണ് ചിത്രത്തിന്റെ പേര്. അനശ്വര രാജൻ തന്നെ വീണ്ടും നായികയാകുമ്പോൾ അർജുൻ അശോകൻ ആണ് നായകനായി എത്തുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ നിർമിച്ച ഷെബിൻ ബെക്കറും സംവിധായകൻ ഗിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജസ്റ്റിൻ വർഗീസ് സംഗീതം. സജിത് പുരുഷൻ ഛായാഗ്രഹണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed