കരിപ്പൂർ വിമാനത്താവളത്തിൽ 88 ലക്ഷം രൂപയുടെ സ്വർണവേട്ട


മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 88 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്, കാസർഗോഡ് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇതിന് പുറമെ കാസർഗോഡ് സ്വദേശിയിൽ നിന്ന് മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടിച്ചെടുത്തു.

ആദ്യ ഘട്ടത്തിൽ കടത്താൻ ശ്രമിച്ച ഒരു കിലോ 699 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 81 ലക്ഷം രൂപ വില വരും. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷരീഖ് ടി.പിയാണ് പിടിയിലായത്. റിയാദിൽ നിന്നുള്ള സ്‌പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരൻ. ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ.

രണ്ടാം ഘട്ടത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടിച്ചെടുത്തു. കാസർകോട് സ്വദേശി ബണ്ടിച്ചാൽ ഇസ്മായിൽ ആണ് കള്ളക്കടത്തിന് ശ്രമിച്ചത്. കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed