നിവിൻ പോളിയും ഐശ്വര്യ ലക്ഷമിയും ഒന്നിക്കുന്ന ബിസ്മി സ്പെഷ്യൽ
കൊച്ചി: അഭിനയജീവിതത്തിന്റെ പത്തു വർഷം പിന്നിടുമ്പോൾ നിവിൻ പോളിയും മലയാളത്തിലെ പ്രശസ്‌ത നിർമാതാവ് സോഫിയ പോളും ഒന്നിക്കുന്ന "ബിസ്മി സ്പെഷല്‍ " .വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമാണവും രാജേഷ് രവി സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‌മിയാണ് നിവിന്റെ നായികയായി എത്തുന്നത്.
ടൊവിനോ തോമസ്സിന്റെ "മിന്നല്‍ മുരളി" ക്കു ശേഷം വീക്കെന്റെ് ബ്ളോക്ക് ബൂസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാനു വര്‍ഗ്ഗീസ്സ് നിര്‍വ്വഹിക്കുന്നു. രാജേഷ് രവി,രാഹുല്‍ രമേഷ്,സാനു മജീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു.

