തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ആർ.എസ്. വിമൽ ഒരുക്കുന്ന 'ധർമരാജ്യ'


പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ആർ.എസ്. വിമൽ സിനിമ ചെയ്യുന്നു . 'ധർമരാജ്യ' എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികളുടെ സൂപ്പർതാരമാണ് നായകനായെത്തുന്നതെന്ന് സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

'ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പിക്കുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു നായക കഥാപാത്രം പുനർ സൃഷ്ടിക്കപ്പെടുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ധർമരാജ്യ' വെർച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ. മലയാളം, ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം നിർമിക്കുക. പ്രാർത്ഥനകളോടെ' സംവിധായകൻ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed