ഡബ്ല്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിൻസെന്‍റ്


കൊച്ചി: സംവിധായിക വിധു വിൻസെന്‍റ് ഡബ്ല്യുസിസിയിൽ നിന്ന് രാജിവച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് സംഘടനയിൽ നിന്ന് പുറത്തുപോവുന്നതെന്ന് വിധു വിൻസെന്റ് ഫേസ്ബുക്കിൽ കുറിച്ചു. സംഘടനയുടെ മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്‍റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെയെന്നും വിധു വിൻസെന്റ് പറഞ്ഞു. 

ഡബ്ല്യൂസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതണമെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ യുവനടിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ 2017ലാണ് ഡബ്ല്യൂസിസി രൂപീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed